Latest NewsKeralaNattuvarthaNews

ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ടി​ച്ച് ബൈ​ക്ക് യാത്രികർക്ക് ദാരുണാന്ത്യം

പു​തു​ക്കാ​ട്: കാ​റി​ടി​ച്ച് ബൈ​ക്ക് യാത്രികർക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിൽ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് സി​ഗ്ന​ലി​നു സ​മീ​പപം റി​ട്ട. അ​ധ്യാ​പ​ക​രാ​യ വ​ര​ന്ത​ര​പ്പി​ള്ളി തോ​ട്ട്യാ​ൻ വീ​ട്ടി​ൽ ഈ​നാ​ശു (76),  മു​ത്ര​ത്തി​ക്ക​ര എ​ര​ഞ്ഞി​ക്കാ​ട​ൻ ജോ​സ് (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അപകടം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കാ​നായി ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നു വ​​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇരുവരെയും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രക്ഷിക്കാൻ സാധിച്ചില്ല. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജോ​സി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​ണ് ഈ​നാ​ശു. എ​റ​ണാ​കു​ള​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ ഈ​നാ​ശു​വി​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യായിരുന്നു അപകടം സംഭവിച്ചത്.

Also read : യുഎഇയിൽ യുവാവിന്റെ മരണത്തിനിടയാക്കി അപകടം : വാഹനം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ പിടിയിലായി

shortlink

Related Articles

Post Your Comments

Related Articles


Back to top button