UAELatest NewsNewsGulf

യുഎഇയിൽ യുവാവിന്റെ മരണത്തിനിടയാക്കി അപകടം : വാഹനം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ പിടിയിലായി

ഷാർജ : വാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു ശേഷം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ ഷാർജ പോലീസിന്റെ പിടിയിലായി. 47 കാരനായ ഏഷ്യക്കാരനായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30നാണ് കേസിനാസ്പദമായ വാഹനാപകടമുണ്ടായത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 29 വയസ്സുള്ള യുവാവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം ഡ്രൈവർ വാഹനം നിർത്താത ഓടിച്ചു പോയി.

അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു ഷാർജ പൊലീസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ട്രാഫിക് കൺട്രോൾ വിഭാഗം തലവൻ മേജർ മുഹമ്മദ് റാഷിദ് അൽ ഷെഹി അറിയിച്ചു.

Also read : വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം : പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം

ശേഷം അപകടം നടന്ന സ്ഥലത്തെ പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇടിച്ച വാഹനത്തിന്റെ ചിത്രങ്ങൾ ശേഖരിച്ചു. ഷാർജ പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലും വാഹനത്തിന്റെ വിശദാംശങ്ങൾ പോസ്റ്റ് ചെയ്തു. ഒടുവിൽ 47കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button