ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കോയമ്പത്തൂര്‍: ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ചെന്നൈ-ആലപ്പുഴ എക്സപ്രസ് തട്ടിയാണ് ്‌വിദ്യാര്‍ത്ഥികള്‍ മരിച്ചത്. സൂളൂര്‍- ഇരിഗൂര്‍ റെയില്‍വേ സറ്റേഷനുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുളൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
കൊടൈക്കനാല്‍ സ്വദേശിയായ സോതിക് രാജ, നീലൈകോട്ടെ സ്വദേശി രാജശേഖര്‍, ഗൗതം, രാജയപാളയം സ്വദേശി കറുപ്പ് സ്വാമി എന്നിവരാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ ഇരിക്കുമ്‌ബോഴാണ് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ഇവരെ ഇടിച്ചത്.
പരിക്കേറ്റ തേനി സ്വദേശിയായ വിശ്വനേശ് എന്ന വിദ്യാര്‍ത്ഥിയെ കോയമ്ബത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്നും മരണം സംബന്ധിച്ച മറ്റു കാര്യങ്ങളെ കുറിച്ചും പോത്തന്നൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോതികും രാജശേഖറും അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളാണ്. ഇവരുടെ കോളജില്‍ തന്നെ പഠിച്ചിറങ്ങിയ മറ്റു മൂന്നുപേരും സപ്ലി പരീക്ഷയ്ക്കായി എത്തിയതായിരുന്നു.
Post Your Comments