തിരുവനന്തപുരം: ശബരിമല പുനപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചില ചാലനുകളിലെ ജോളിമാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുതെന്നും പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുന്നത് 7 അംഗ ബഞ്ച് ആണെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റീവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ലെന്നും അതു തന്നെയാണ് ഇവിടെയും സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ചില ചാലനുകളിലെ ജോളി മാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുത്. പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുക 7 അംഗ ബഞ്ച്.
തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റീവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ല.
അതു തന്നെയാണ് ഇവിടെയും സ്ഥിതി.!
Post Your Comments