KeralaLatest News

വർധിച്ചു വരുന്ന മതഭീകരതക്കെതിരായി കത്തോലിക്കാ സഭയുടെ സെമിനാര്‍; മുഖ്യ പ്രഭാഷകന്‍ മുൻ ഡിജിപി സെന്‍കുമാര്‍

ത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തിന് അറിയേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് അറിയുന്നതിനാലാണ് മുൻ ഡിജിപിയായ ടിപി സെൻകുമാറിനെ ക്ഷണിച്ചതെന്നു കെസിബിസി

കൊച്ചി: മതഭീകരക്കെതിരെ കെസിബിസി(കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇതിൽ മുഖ്യ പ്രഭാഷകൻ മുൻ ഡിജിപി ടിപി സെൻകുമാർ ആണ്. നവംബര്‍ 21ന് കൊച്ചിയിലാണ് സെമിനാര്‍ നടക്കുക. കേരളത്തിന്‍റെ സവിശേഷ പശ്ചാത്തലത്തില്‍ പ്രകടമാകുന്ന മതഭീകരതയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം, മതത്തിന്‍റെ അത്തരം ലക്ഷണപ്പിശകുകള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങള്‍ നിലവിലുണ്ടോ, ഉണ്ടെങ്കില്‍ ഏവ, ഇത്തരം ഘടകങ്ങളെ എങ്ങനെ വിശകലനം ചെയ്യാം, എങ്ങനെ നിരുത്സാഹപ്പെടുത്താം എന്നീ കാര്യങ്ങളാണ് സെമിനാറിന്‍റെ വിഷയങ്ങള്‍.

സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു: പിന്‍മാറുന്നത് 194 സ്വകാര്യ ആശുപത്രികള്‍

നവംബര്‍ 21ന് കൊച്ചിയിലാണ് സെമിനാര്‍ നടക്കുക.ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തിന് അറിയേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് അറിയുന്നതിനാലാണ് മുൻ ഡിജിപിയായ ടിപി സെൻകുമാറിനെ ക്ഷണിച്ചതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button