Latest NewsKeralaNews

ശബരിമല വിധി; മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കണം മുഖ്യമന്ത്രി; സുപ്രീംകോടതിവിധിയില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍. ശബരിമലയിലേക്ക് വേഷംകെട്ടുമായി കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വന്നാല്‍ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിധി ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി നില്‍ക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. അവരല്ലാതെ ശബരിമലയിലും അയ്യപ്പനിലും വിശ്വസിക്കുന്ന സ്ത്രീകളാരും ശബരിമലയില്‍ എത്തിയിരുന്നില്ല. അത്തരത്തില്‍ വീണ്ടും ഒരുനീക്കം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ബി.ജെ.പി.ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. . ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button