തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താല്‍ യുവതികളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍ നിലപാട് തിരുത്തണം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമിക്കരുത്. വിധി വിശാല ബെഞ്ചിന് വിട്ട സ്ഥിതിയ്ക്ക് സുപ്രീംകോടതിയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ത്തു. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു വിധി.
Post Your Comments