ന്യൂ ഡൽഹി : രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞത് കൊണ്ട് എല്ലാമായില്ല, രാജ്യത്തോട് മാപ്പുപറയണമെന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാൽ കേസിലെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളുകയും രാഹുൽ ഗാന്ധിക്കെതിരെയും വിമർശനമുന്നയിക്കുകയും ചെയ്തതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. രാഹുല്‍ പ്രധാനമന്ത്രിയെ കള്ളന് എന്ന് മാത്രമല്ല വിളിച്ചത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളെ കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചു. അത് ലോക്സഭാ തിരഞ്ഞെടുപ്പ് ക്യാമ്ബയിനില്‍ പ്രചാരണ വിഷയമാക്കിയെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
രാഹുല്‍ ഗാന്ധി, ഇന്ന് നിങ്ങള്‍ മാപ്പുപറയേണ്ടതുണ്ട്. റാഫേല്‍ കേസില്‍ പുനപ്പരിശോധ ഹര്‍ജി തള്ളിയിരിക്കുന്നു . സ്വയം രക്ഷപ്പെടുന്നതിനായി നിങ്ങള്‍ മാപ്പുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ ചെയ്ത പാപങ്ങള്‍ക്ക് നിങ്ങള്‍ ഇന്ത്യന്‍ ജനതയോട് മാപ്പുപറയേണ്ടതുണ്ട്. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിചെന്നും, എന്നാല്‍ സത്യം പുറത്തുവന്നെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
Also read : റഫാൽ കേസ് : പുനപരിശോധന ഹർജികളിൽ കോടതി വിധിയിങ്ങനെ
രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച സുപ്രീം കോടതി രാഹുല്‍ ഗാന്ധി മുഴുവന്‍ വിധിയും വായിക്കാതെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്നും, അദ്ദേഹം ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments