ന്യൂ ഡൽഹി : റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് തീർപ്പാക്കി സുപ്രീം കോടതി. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോടതി വ്യക്തമാക്കി. റഫാൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.
റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയെന്നു സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ 3 രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ നരേന്ദ്രമോദിയെ കുറിച്ച് ചൗക്കിദാർ ചോർ ഹേ’ എന്നു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ പിന്നീടു കോടതിയില്‍ മാപ്പു പറഞ്ഞു.
Also read : റഫാൽ കേസ് : പുനപരിശോധന ഹർജികളിൽ കോടതി വിധിയിങ്ങനെ
അതേസമയം റഫാൽ ഇടപാടിൽ പുനപരിശോധ ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കഴിഞ്ഞ ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ രഞ്ജൻ ഗൊഗോയ്, എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാരാണ് റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments