Latest NewsIndiaNews

റഫാൽ കേസ് : പുനപരിശോധന ഹർജികളിൽ കോടതി വിധിയിങ്ങനെ

ഡൽഹി : റഫാൽ ഇടപാടിൽ പുനപരിശോധ ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കഴിഞ്ഞ ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ രഞ്ജൻ ഗൊഗോയ്, എസ്‌ കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

 റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ കോടതിയില്‍ നിന്ന് മറച്ചു വച്ചു എന്നയിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന ആവശ്യവുമായി  കേന്ദ്രസര്‍ക്കാരും കോടതിയില്‍ എത്തിയിരുന്നു. മേയ് 10നാണ് പുനഃപരിശോധന ഹർജിയിൽ കേസ് വിധി പറയാന്‍ മാറ്റിവച്ചത്.

Also read : ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹർജികളിൽ നിർണായക വിധി പ്രസ്താവിച്ച് സുപ്രീം കോടതി

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല്‍ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിമാനത്തിന്‍റെ വില, നടപടിക്രമങ്ങൾ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹർജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടൽ നടത്തിയെന്നും ഹർജിക്കാർ ആരോപിച്ചു.ശേഷം ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബഞ്ച്, 2018 ഡിസംബറിൽ അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാർക്ക് ആയില്ലെന്ന് വിധിക്കുകയും . നടപടിക്രമങ്ങൾ കോടതി ശരിവക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button