ചെങ്ങന്നൂര്‍: അന്യസംസ്ഥാന തൊഴിലാളില്‍ എന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികള്‍. പലരും പകല്‍ സമയം സാധുക്കളായ തൊഴിലാളികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും കൊടുംകുറ്റവാളികളും ഇവര്‍ക്കിടയില്‍ ഉണ്ടെന്നതിന്റെ സൂചനയാണ് ചെങ്ങന്നൂര്‍ വെണ്മണിയിലെ വയോദമ്പതികളുടെ മരണം. പ്രതികളെ ഉടന്‍തന്നെ പിടികൂടാനായതു പോലീസിനു നേട്ടമായെങ്കിലും ആശങ്ക അവശേഷിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ഇവരുടെ പശ്ചാത്തലമെന്താണെന്നതു സംബന്ധിച്ചും യാതൊരു കണക്കും രേഖയുമില്ലാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഒരേ ഐഡന്റിറ്റിയില്‍ തന്നെ പലരും ഉണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ബംഗ്ലാദേശികളും കേരളത്തിലേക്കെത്തുന്നത്. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്ത് ഉല് മുജാഹിദീന്‍ കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് വെണ്മണിയില് ദമ്പതികളെ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വെണ്മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന് (കുഞ്ഞുമോന്-75), ഭാര്യ ലില്ലി ചെറിയാന് (70) എന്നിവരെയാണു വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോര്‍ റൂമിലുമായി ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയും ഞായറും ഇവരുടെ വീട്ടില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതോടെയാണു സമീപത്തു വാടകയ്ക്കു താമസിക്കുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും ഇവരെ എത്തിച്ച കോണ്‍ട്രാക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ടു ബംഗ്ലാദേശികളാണു പ്രതികള്‍.
കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രതികളുടെ ചിത്രം ലഭിച്ചത്.അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ബംഗ്ലാദേശികളും കേരളത്തിലേക്കെത്തുന്നത്. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്ത് ഉല് മുജാഹിദീന്‍ കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.കര്‍ണാടകത്തില്‍ ശക്തമായ നടപടി തുടങ്ങിയതോടെ ഇവരില്‍ ഭൂരിഭാഗവും കേരളത്തിലേക്കു പലായനം ചെയ്യുന്നതായാണു വിവരം.
ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മറവിലാണ് ഇവര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നതെന്നും കേരളത്തിന് പുറമേ ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും തൊഴിലാളികളുടെ മറവില്‍ ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതായും എന്‍ഐഎ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരും ഉണ്ടാകാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.കവര്‍ച്ച ലക്ഷ്യമിട്ടാണു പലരും കേരളത്തിലേക്ക് എത്തുന്നത്.
കാര്യം നടന്നുകഴിഞ്ഞാല്‍ ഉടന്‍ ഉത്തരേന്ത്യയിലേക്കു മടങ്ങുകയാണു പതിവ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കെട്ടിടനിര്‍മാണ തൊഴിലാളികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍നിന്നു ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുകയെന്നതു പോലീസിനു പോലും ദുഷ്കരമാണ്. ഇതു മനസിലാക്കിയാണു ക്രിമിനല്‍ പശ്ചാത്തലമുള്ള ബംഗ്ലാദേശികളില്‍ പലരും നിര്‍മാണ തൊഴിലാളികളുടെ വേഷത്തില്‍ കേരളത്തിലേക്കെത്തുന്നത്.
Post Your Comments