ദുബായ്: നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച മൂന്ന് പ്രവാസികള്‍ക്കെതിരെ വിചാരണ ആരംഭിച്ചു. ദുബായ് പ്രാഥമിക കോടതിയിലാണ് വിചാരണ. ഫിലിപ്പൈനികളായ രണ്ട് സ്ത്രീകളും ഒരു പാകിസ്ഥാനി പൗരനുമാണ് പ്രതികൾ. 35കാരിയായ ഫിലിപ്പൈന്‍ യുവതിയുടെ കുട്ടിയെയാണ് ഉപേക്ഷിച്ചത്. പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചെന്നും പിന്നീട് മൃതദേഹം ഉപേക്ഷിതാണെന്നുമാണ് ഇവര്‍ മൊഴി നൽകിയത്.
Read also: ശിശുദിനം ജവാഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണ് അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി
യുവതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. കുട്ടിയെ ഉപേക്ഷിക്കാന്‍ 50കാരിയായ സുഹൃത്തിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് പാകിസ്ഥാന്‍ പൗരന് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാനായി നല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. താന്‍നിരപരാധിയാണെന്നും പ്രസവശേഷം താന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞിന്റെ അമ്മ കോടതിയില്‍ വാദിച്ചു. അല്‍ സത്‍വയിലെ വീട്ടില്‍വെച്ചാണ് യുവതി പ്രസവിച്ചത്. രണ്ടാമത്തെ സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചിരുന്നുവെന്ന് ഇരുവരും മൊഴി നൽകി.
Post Your Comments