KeralaLatest NewsNews

കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുത്; മുഖ്യമന്ത്രി

കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുതെന്നും കുട്ടികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന ശിശുദിനാഘോഷ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചത്. മാനസിക സംഘര്‍ഷം കാരണം മുതിര്‍ന്ന കുട്ടികള്‍ പോലും ആത്മഹത്യ ചെയ്യുന്നു. കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നല്‍കണം. അവരുടെ മനസിന് പോറല്‍ ഏല്‍പ്പിക്കുന്ന ഒന്നും സംഭവിക്കരുത്. കുട്ടികള്‍ക്ക് ഉല്ലാസത്തോടെ വളരാനാവണം. മാതാപിതാക്കളും വീട്ടുകാരും ബന്ധുക്കളും അധ്യാപകരും നാട്ടുകാരും അത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി

പോക്‌സോ കേസുകള്‍ ശരിയായ രീതിയില്‍ നടക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ ഭാഗമായ വിവിധ തലങ്ങള്‍, ജുഡീഷ്യറി ഉള്‍പ്പെടെ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണം. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനമായി മാറുകയാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button