
തിരുവനന്തപുരം: മുസ്ലീം ലീഗ് അംഗം കെ.എന്‍.എ ഖാദറിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അല്‍പനെന്ന് വിശേഷിപ്പിച്ചതിനെതിരെ നിയമസഭയിൽ ബഹളം. രക്തസാക്ഷികളെ ഖാദര്‍ അപമാനിച്ചെന്നതാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്. വിശ്വാസികളല്ലെങ്കിലും രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക് മുന്നില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു ഖാദറിന്റെ പരാമര്‍ശം. ഇതിന് മറുപടിയായായാണ് കടകംപള്ളിയുടെ അൽപൻ പരാമർശം.
അല്‍പനായ രാഷ്ട്രീയക്കാരന്റെ ആക്ഷേപങ്ങള്‍ക്ക് പാത്രമാകേണ്ടവരല്ല രക്തസാക്ഷികളെന്നും മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമെല്ലാം രക്തസാക്ഷികളാണെന്നും അവരെയെല്ലാം അപമാനിക്കുകയാണ് അംഗം ചെയ്തതെന്നുമായിരുന്നു കടകംപള്ളി വ്യക്തമാക്കിയത്. നിയമസഭയുടെ പ്രത്യേക അവകാശം ഉപയോഗിച്ച് എന്തും പറയാമെന്ന് കരുതരുത്. രക്തസാക്ഷികക്കെുറിച്ചുള്ള എം.എല്‍.എയുടെ അഭിപ്രായത്തോട് കോണ്‍ഗ്രസ് യോജിക്കുന്നോയെന്നും കടകംപള്ളി ചോദിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. സഭ്യേതരമായ പരാമര്‍ശങ്ങള്‍ രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്.
Post Your Comments