
ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ വിധി ഇങ്ങനെയായിരിക്കുമെന്ന് നേരത്തെ പ്രവചിച്ച് ഹരി കൃഷ്ണന്‍ എന്നയാളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു….വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു, നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല… എന്നിങ്ങനെയായിരുന്നു ഹരികൃഷ്ണന്റെ പ്രവചനം. 15 മണിക്കൂര്‍ മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഹരികൃഷ്ണന്റെ പ്രവചനം.
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. . ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ക്കുകയായിരുന്നു.
അതേസമയം ഹരികൃഷ്ണന്റെ പോസ്റ്റ് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റെും ചെയ്യുന്നത്. പ്രവചന സിംഹം, മിസ്റ്റര്‍ പോള്‍ നീരാളി, പോള്‍ബാര്‍ബര്‍, രഞ്ജന്‍ ഗോഗോയുടെ ഫേക്ക് എന്നിങ്ങനെയൊക്കെയാണ് ഹരികൃഷ്ണനെ ഇവര്‍ വിശേഷിപ്പിക്കുന്നത്. എന്തായാലും പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ഹരികൃഷ്ണന്റെ പോസ്റ്റ്
എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു….
1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.
2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…
വിധി പുനഃപരിശോധനക്ക് വിട്ടതിനാൽ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…
സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമർ….
എന്തായാലും പിണറായിക്ക് പണി തന്നെ….
https://www.facebook.com/karimeen2/posts/1044527225896860
Post Your Comments