ദുബായില്‍ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ സ്ഥാപിച്ച ഇമോജിയ്ക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍
ദുബായ് : ദുബായില്‍ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ സ്ഥാപിച്ച ഇമോജിയ്ക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുവാന്‍ സ്‌കൂളുകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ഇമോജി പരീക്ഷണം വിജയമെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് മൈതാ ബിന്‍ ആദായി. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് നേരെ കണ്ണരുട്ടുന്ന ഇമോജികളാണ് ഇപ്പോള്‍ വാര്‍ത്തകള്‍ സ്രുഷ്ട്ടിക്കുന്നത്.
അമിതവേഗത്തില്‍ വന്നാല്‍ ദേഷ്യഭാവത്തില്‍ കണ്ണുരുട്ടുന്ന സ്മാര്‍ട് സ്‌ക്രീനിലെ ഇമോജികള്‍ അനുവദനീയമായ വേഗത്തില്‍ വരുന്ന വണ്ടികള്‍ക്ക് നേരെ ചിരിച്ച് സ്വീകരിക്കുകയും ചെയ്യും. ദുബായില്‍ സ്‌കൂളുകള്‍ക്ക് സമീപം അപകടങ്ങള്‍ പതിവായതോടെയാണ് പുതിയ സംവിധാനമൊരുക്കിയത്.
സ്‌കൂളുകള്‍ക്ക് സമീപമുള്ള സീബ്രാ ക്രോസിങ്ങുകളിലാണ് നിലവില്‍ ഈ സ്മാര്‍ട്ട് സ്‌ക്രീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വാഹനം എത്ര കിലോമീറ്റര്‍ സ്പീഡില്‍ വരുന്നുവെന്ന് പോലും ഈ ബോര്‍ഡില്‍ കാണാനാകും.
Post Your Comments