KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബി. ഗോപാലകൃഷ്ണന്‍

മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സര്‍ക്കാര്‍ അഭിപ്രായം പറയണം.

കൊച്ചി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ബി. ഗോപാലകൃഷ്ണന്‍. സ്റ്റേ ഇല്ലെന്നകാരണത്താല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോടതിയില്‍ സ്റ്റേ ഇല്ല എന്നതിന്റെ പേരില്‍ അതിന് ശ്രമിച്ചാല്‍ അത് വിശ്വാസികള്‍ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനപരിശോധന ഹര്‍ജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല യുവതീ പ്രവേശനം: യുവതികൾ മലയ്ക്ക് പോകരുതെന്ന് വെള്ളാപ്പള്ളി

മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സര്‍ക്കാര്‍ അഭിപ്രായം പറയണം. അതേസമയം, ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button