ബ്രസീലിയ: അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ മുഖ്യാതിഥിയാകും. ബ്രസീല്‍ ആതിഥ്യമേകുന്ന 11-ാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിയയില്‍ എത്തിയതിനോട് അനുബന്ധിച്ചാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. മോദി ഇതു രണ്ടാം തവണയാണ് ബ്രിക്സില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബ്രസീല്‍ പ്രസിഡന്റ് സ്വീകരിച്ചു.ബ്രിക്സ് രാജ്യങ്ങളുടെ നൂതന ഭാവിയും സാമ്പത്തിക വളര്‍ച്ചയുമാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന കന്പോളങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബ്രിക്സ് ഉച്ചകോടി തുടങ്ങിയത് 2009 ലാണ്.
Post Your Comments