ന്യൂഡല്‍ഹി: നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ബോള്‍സൊനാരോക്കെതിരെ ‘ഗോ ബാക്ക് വിളികളുമായി സോഷ്യല്‍ മീഡിയ. 71ാം റിപ്പബ്ലിക് ദിനം ആഘോഷത്തില്‍ അതിഥിയായി എത്തിയ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയ്ക്ക് നേരെയാണ് ട്വിറ്ററില്‍ ഗോ ബാക്ക് വിളികള്‍.
നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ട്വീറ്റുകള്‍. ‘ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട’, ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍. ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയോട് ബോള്‍സൊനാരോ പറഞ്ഞത്, ‘ഒന്ന് ബലാത്സംഗം ചെയ്യാന്‍ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങള്‍’ എന്നായിരുന്നു. ‘ആദിവാസി സ്ത്രീയെ വേശ്യയെന്ന് വിളിച്ചയാളാണ് ബൊള്‍സൊനാരോ’യെന്ന് ട്വിറ്റര്‍ പറയുന്നു.
You homophobic, rascist, sexist, fascist monster. We already have one to deal with, you are not welcome here #GoBackBolsonaro https://t.co/WpfMpSTU0t
— Potato based (@pepsiwithastraw) January 26, 2020
ആമസോണ്‍ കാടുകള്‍ കത്തിയെരിയാന്‍ കാരണക്കാരന്‍ എന്ന് പല സംഘടനകളും വിളിച്ച, തന്റെ വംശവെറിക്കും, സ്ത്രീ വിരുദ്ധതയ്ക്കും, ഹോമോഫോബിയക്കും,സ്വേച്ഛാധിപത്യ പ്രിയത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയാണ് ബോള്‍സൊനാരോ എന്നതുതന്നെയാണ് ട്വിറ്ററിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം. പരിസ്ഥിതിപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര്, ‘ആമസോണിന്റെ കശാപ്പുകാരന്‍’ എന്നാണ്.
മൂന്നാം തവണയാണ് ഒരു ബ്രസീല്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. എന്നാല്‍ ബൊള്‍സൊനാരോ ഇന്ത്യയിലെത്തുമ്പോള്‍ ഗോ ബാക്ക് വിളിയുമായാണ് സോഷ്യല്‍മീഡിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്.
https://twitter.com/rajsimantvikas/status/1221241849421000704
Post Your Comments