Latest NewsKeralaNews

സംസ്ഥാനത്ത് പാമ്പ് ശല്യം കൂടുന്നു : കിടക്കയില്‍ നിന്നും പാമ്പിനെ കണ്ടെത്തി : കിടക്കകളും നിത്യം പെരുമാറുന്ന വസ്തുക്കളും നല്ലവണ്ണം പരിശോധിയ്ക്കണമെന്ന് മുന്നറിയിപ്പ്

 

കൊച്ചി:സംസ്ഥാനത്ത് പാമ്പ് ശല്യം കൂടുന്നു. കിടക്കയില്‍ നിന്നും പാമ്പിനെ കണ്ടെത്തി. ഇതോടെ കിടക്കകളും നിത്യം പെരുമാറുന്ന വസ്തുക്കളും നല്ലവണ്ണം പരിശോധിയ്ക്കണമെന്ന് മുന്നറിയിപ്പ്.
അഴയില്‍ തൂക്കിയിട്ട ഷര്‍ട്ടിലും, ഷൂസിനുളളിലും പാമ്പിനെ കണ്ടെത്തിയ സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളാണ്. ഷര്‍ട്ടിനുളളില്‍ കയറിക്കൂട്ടിയ അണലി പുരികത്തിലാണ് കടിച്ചത്. ഷൂസിനുളളില്‍ കണ്ടെത്തിയ പാമ്പിനെ വാവ സുരേഷ് എത്തിയാണ് പിടികൂടിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് വാവ സുരേഷ് കുടുംബങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

ഇപ്പോഴിതാ വീട്ടിനുള്ളിലേക്ക് ഇഴഞ്ഞെത്തി ഭീതി പടര്‍ത്തിയ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കട്ടിലിനു സമീപത്തു നിന്നുമാണ് പാമ്പിനെ കണ്ടെത്തിയതെന്ന് വിഡിയോയില്‍ പറയുന്നു. കിടക്കുന്നതിനു മുമ്പ് ബെഡ് പരിശോധിച്ചതിനും നന്നായി കുടഞ്ഞു വിരിച്ചതിനും ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വിഡിയോയിലൂടെ പറയുന്നുണ്ട്. തലനാരിഴ വ്യത്യാസത്തിലാണ് പാമ്ബു കടിയില്‍ നിന്നും രക്ഷനേടിയതെന്നും വിഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button