പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഒരേസമയം 17,000 ഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം. സന്നിധാനത്ത് നടപ്പന്തല്‍, ലോവര്‍ ഫ്ലൈഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, വലിയ നടപ്പന്തല്‍ ഫ്ലൈഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണ് വിരിവെക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയിൽ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവെക്കാനായുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസി. എന്‍ജിനീയര്‍ പി.പി. ഷാജിമോന്‍ അറിയിച്ചു.
Read also: ശബരിമല വിധി: സംസ്ഥാനം കനത്ത ജാഗ്രതയില്‍, സോഷ്യൽ മീഡിയയും നിരീക്ഷണത്തിൽ
പമ്പ ദേവസ്വം ബോര്‍ഡ് പാലം മുതല്‍ 100 മീ. നീളത്തിലും എട്ട് മീ. വീതിയിലും തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക നടപ്പന്തലും ഒരുക്കിയിട്ടുണ്ട്. നിലക്കലില്‍ ആറ് നടപ്പന്തലാണ് തയ്യാറാക്കിയിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് 998 സൗജന്യ ശൗചാലയങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments