
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കില്ല.പുതിയ തദ്ദേശസ്ഥാപനങ്ങള്‍ വരുന്നത് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഇത് താങ്ങാന്‍ ആകില്ലെന്നുമാണ് വിശദീകരണം. സംസ്ഥാനത്ത് പുതുതായി ആരംഭിക്കാന്‍ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments