![](/wp-content/uploads/2021/11/20-20.jpg)
കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് എറണാകുളത്ത് നിന്നുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്.
ഉച്ചയോടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ എത്തിയ വിജിലന്‍സ് സംഘം എന്‍ജിനിയറിംഗ് വിഭാഗത്തിലാണ് ആദ്യം പരിശോധന നടത്തിയത്. തുടര്‍ന്ന് മറ്റു വിഭാഗങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
Read Also : വീരമൃത്യു വരിച്ച മേജര്‍ ധോണ്‍ഡിയാലിന് ശൗര്യചക്ര: ഏറ്റുവാങ്ങിയത് ഭാര്യയും അമ്മയും ചേര്‍ന്ന്
ഓണറേറിയം, റോഡ് നിര്‍മാണം എന്നിവയില്‍ ക്രമക്കേടുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന എന്നാണ് വിവരം. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പരിശോധന നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പരിശോധന സംബന്ധിച്ച് അന്വേഷണ സംഘവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments