KeralaLatest NewsNews

അന്വേഷണ ഉദ്യോഗസ്ഥരോട് പുതിയ തന്ത്രമെടുത്ത് കൂടത്തായ് കൊലക്കേസ് പ്രതി ജോളി

കോഴിക്കോട് :മനോരോഗ വിദഗ്്ദ്ധനെ കാണണം, പുതിയ തന്ത്രമെടുത്ത് കൂടത്തായ് കൊലക്കേസ് പ്രതി ജോളി. മനോരോഗ വിദഗ്ധനെ കാണണമെന്ന വാശിയിലാണ് ജോളി. കൂട അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു. കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് സംശയിക്കുന്നതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. കടുത്ത മാനസിക സമ്മര്‍ദം, ഉറങ്ങാനാകുന്നില്ല, ഓര്‍മക്കുറവ് വല്ലാതെയുണ്ട് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു മനോരോഗ വിദഗ്ധനെ കാണണമെന്നു ജോളി വാശിപിടിക്കുന്നത്.

read more :ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി് : അന്നമ്മയെ എന്ത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജോളി : വീണ്ടും കേസില്‍ ട്വിസ്റ്റ്

സിലി വധക്കേസിലും മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു. ഉദ്യോഗസ്ഥര്‍ കാര്യമായെടുത്തില്ല. നാലാമത്തെ കേസില്‍ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലില്‍ മടങ്ങിയെത്തുമ്പോള്‍ ജോളി വീണ്ടും ആവശ്യമറിയിച്ചു. ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറെയോ കണ്ടാല്‍ തീരുന്ന പ്രശ്‌നങ്ങളല്ല തനിക്കുള്ളതെന്നും ജോളി വാദിക്കുന്നു. ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും നിലപാട്.

കുരുക്ക് മുറുകിയെന്ന് ഉറപ്പായപ്പോള്‍ രക്ഷപ്പെടാനുള്ള പഴുത് തേടുകയാണു ജോളിയെന്ന് പൊലീസ് പറയുന്നു. ഇതിന് അഭിഭാഷകന്റെ ഉപദേശം കൂടിയുണ്ടെന്ന് സംശയമുണ്ട്. തനിക്ക് പ്രയാസങ്ങളൊന്നുമില്ലെന്നാണ് ജഡ്ജിയോട് ജോളി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് പലപ്പോഴും നിസഹകരണമാണു ശൈലി. ഇത് ബോധപൂര്‍വമാണോ എന്ന സംശയമാണു പൊലീസിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button