Latest NewsIndiaNews

അയോഗ്യത: കർണാടക എംഎൽഎമാർ നൽകിയ ഹർജിയില്‍ നിർണായക വിധിയുമായി സുപ്രീം കോടതി

ന്യൂ ഡൽഹി : അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീം കോടതി. 17 എംഎൽഎമാരെ സ്‌പീക്കർ അയോഗ്യരാക്കിയ നടപടി കോടതി ശരിവെച്ചു. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്. ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി ഉത്തരവിട്ടു. 2023വരെ ഇവർക്ക് മത്സരിക്കാനാകില്ലെന്ന സ്‌പീക്കറുടെ തീരുമാനം റദ്ദാക്കി. ഇതോടെ ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാൻ സാധിക്കും. അതേ സമയം കോൺഗ്രസും ജെഡിഎസും പുനഃപരിശോധനാ ഹർജി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

ജനങ്ങൾക്ക് സ്ഥിരതയുള്ള സർക്കാരിന് അവകാശമുണ്ട്. അതിനായി ജനാധിപത്യ സംവിധാനത്തിലെ മുല്യച്യുതികൾ മറികടക്കേണ്ടതുണ്ടെന്നും രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി പറഞ്ഞു. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമാണ്. രാജിവെക്കാനുള്ള അവകാശം അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകില്ല. രാജി സ്വമേധയാ ആണോ എന്ന് പരിശോധിക്കാനും, എംഎൽഎമാരെ അയോഗ്യരാക്കാനും സ്പീക്കർക്ക‌് അധികാരമുണ്ട്, എന്നാല്‍ നിശ്ചിതകാലത്തേക്ക് അയോഗ്യരാക്കാനാകില്ല. എംഎൽഎമാർ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനോട് യോജിക്കുന്നില്ല. അയോഗ്യതക്കെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കേണ്ടതായിരുന്നു. ജനാധിപത്യസംവിധാനത്തിൽ രാജിവെക്കാൻ എല്ലാവർക്കും അവകാശമുണ്ട‌്. സ്പീക്കറുടെ ഭരണഘടന അവകാശങ്ങൾ കോടതി ശരിവെക്കുന്നുവെന്നും സ്പീക്കർക്ക് അയോഗ്യരാക്കാൻ അധികാരമുണ്ടെങ്കിലും നിയമസഭാകാലാവധി മുഴുവൻ അയോഗ്യത കല്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Also read : ശബരിമല യുവതി പ്രവേശനം; പുനപരിശോധന ഹർജികളിൽ നാളെ സുപ്രീംകോടതി വിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button