
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
വളരെയേറെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കഴിഞ്ഞ ഏറെ വര്‍ഷക്കാലമായി ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍ വിജയകരമായി നടത്തിവരുന്നത്. പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ കെല്‍ട്രോണിന്റെ അക്കാഡമിക്ക് നിലവാരം മികവുറ്റതാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കൂടാതെ റ്റുഡി ചിത്രങ്ങളില്‍ നിന്നും ത്രീഡി ചിത്രങ്ങളിലേക്കുള്ള രുപാന്തരണം വര്‍ദ്ധിച്ച തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കുന്നത്. ദൃശ്യമാധ്യമ ലോകത്തിലെ വിസ്മയങ്ങളില്‍ യുവാക്കളുടെ കഴിവും ഭാവനയും വേണ്ടുവോളം ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീ മീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി.എഫ്.എക്‌സ്, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍ 0471 2325154 / 0471 4016555.
Post Your Comments