NattuvarthaLatest NewsKeralaNews

പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റിഞ്ഞ് യുവാവിനു ദാരുണാന്ത്യം

തൊ​ടു​പു​ഴ: പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റിഞ്ഞ് യുവാവിനു ദാരുണാന്ത്യം. ഇടുക്കിയിൽ അ​ടി​മാ​ലി കു​രി​ശു​പാ​റ തോ​ട്ടി​ക്കാ​ട്ടി​ൽ മ​നു മ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാണ് അപകടമുണ്ടായത്. പീ​ച്ചാ​ട് നി​ന്നു കു​രി​ശു​പാ​റ​ക്ക് വ​രു​ന്ന​തി​നി​ടെ, മ​നു ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം കു​രി​ശു​പാ​റ ടൗ​ണി​നും കു​രി​ശു​പാ​റ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നും ഇ​ട​യി​ൽ വ​ച്ച് തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അപകടം നടന്നത് രാത്രിയായതിനാൽ പ​രി​സ​ര​വാ​സി​ക​ൾ വൈ​കി​യാ​ണ് വി​വ​രം അ​റി​ഞ്ഞ്. ഇവർ എ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​നം പാ​തി വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ​ഉട​ൻ ത​ന്നെ മ​നു​വി​നെ പു​റ​ത്തെ​ടു​ത്ത് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Also read : മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button