ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 895 പോയിന്റുമായാണ് കോഹ്ലി മുന്നിൽ നിൽക്കുന്നത്. രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ശിഖര്‍ ധവാന് 19-ാം സ്ഥാനത്താണ്. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമാണ് മൂന്നും നാലും സ്ഥാനത്ത് ഉള്ളത്.
Read also: കരിയറില്‍ താൻ നേടിയ മികച്ച ഇരട്ട സെഞ്ചുറികള്‍ ഏതൊക്കെയാണെന്ന് തുറന്നുപറഞ്ഞ് വിരാട് കോഹ്ലി
ബൗളര്‍മാരില്‍ 797 പോയിന്റുമായി ബുംറയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്. 740 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് അഫ്ഗാന് സ്പിന്നര്‍ മുജീബുര്‍ റഹ്മാന് മൂന്നാം സ്ഥാനത്തെത്തി.
Post Your Comments