Latest NewsIndiaNews

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ഉടൻ തന്നെ സ്ഥിരതയുള്ള സർക്കാർ വരും; നിലപാട് വ്യക്തമാക്കി ഫഡ്‌നാവിസ്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഉടൻ തന്നെ സ്ഥിരതയുള്ള സർക്കാർ വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെയും പറഞ്ഞു. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തുന്നതെന്നും റാണെ കൂട്ടിച്ചേർത്തു. അതിനിടെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത മങ്ങിട്ടിയില്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്തെത്തി. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിൽ തെറ്റില്ലെന്നും ജമ്മു കശ്മീരിൽ പിഡിപ്പിക്കൊപ്പം ബിജെപി സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

ALSO READ: മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ശിവസേനയുടെ ഹർജി; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും നാരയണ റാണെ പറഞ്ഞു. കോൺഗ്രസും എൻസിപിയും ചേർന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണ്.  റാണെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button