കോഴിക്കോട് : വെള്ളമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതോടെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട അന്‍പതോളം രോഗികൾ ദുരിതത്തിലായി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ആവശ്യത്തിന് വെള്ളം എത്താതായതോടെയാണ് ഡയാലിസിസ് ചികിത്സ മുടങ്ങിയത്. കൂളിമാടുകുന്ന് പ്ലാന്റില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടി രണ്ട് ദിവസമായി ജലവിതരണം തടസപ്പെട്ടതിനാൽ തുടര്‍ചികിത്സമുടങ്ങി. ഇതാണ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നിർത്താൻ കാരണം. ഇനി അറിയിപ്പ് കിട്ടിയതിന് ശേഷം ചികിത്സക്ക് എത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് രോഗികള്‍ക്ക് ലഭിച്ചത്. അതേസമയം മറ്റ് വിഭാഗങ്ങളില്‍ ചികിത്സക്കെത്തിയ രോഗികളും, കൂട്ടിരിപ്പുകാരും പ്രാഥമിക ആവശ്യം പോലും നിറവേറ്റനാകാതെ വലയുന്നു. ലാബിന്റെ പ്രവര്‍ത്തനത്തേയും വെള്ളമില്ലാത്തത് പ്രതികൂലമായി ബാധിച്ചു.
ഒരു ദിവസം 60 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതോടെ ഒരു ദിവസം 60 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്ത് പരിഹാരമായി ഇപ്പോള്‍ ഏകദേശം 15 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് എത്തിക്കുന്നത്. വെള്ളം എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സ മുടങ്ങില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
Also read : പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ വികാരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ
കൂളിമാടുകുന്ന് പമ്ബിങ് സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കും പരിസരത്തേക്കും വെള്ളം എത്തിക്കുന്ന ചെയ്യുന്ന പൈപ്പ് പൊട്ടിയതോടെയാണ് ജല വിതരണം മുടങ്ങിയത്. അഞ്ചര മീറ്റര്‍ നീളത്തില്‍ പൈപ്പ് ഉടന്‍ മാറ്റി സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments