തിരുവനന്തപുരം : പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ വികാരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂർ സെമിത്തേരിയിൽ മറ്റൊരു ഇടവകാംഗത്തിന്‍റെ മൃതദേഹം സംസ്കരിക്കാൻ വികാരി പണം വാങ്ങി അനുമതി നൽകിയെന്ന് ആരോപിക്കുന്നു. ളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചു. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച് കൂടിയിത്.
10വർഷം മുൻപ് വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു. തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ സംസ്കരിച്ച മൃതദേഹം സ്ഥലപരിമിതിയെ തുടര്‍ന്ന് അടുത്തിടെ പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടു നിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്‍റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികൾ ആരോപിക്കുന്നു.
Also read : സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത
Post Your Comments