പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാപ്പള്ളി-ചാലക്കയം റോഡ്(21.50 കി.മി), കണമല-ഇലവുങ്കല്‍ റോഡ്(9.9 കി.മി), പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ്(7 കി.മി), ചേത്തോംങ്കര-അത്തിക്കയം റോഡ്(7 കി.മി), മുക്കട-ഇടമണ്‍-അത്തിക്കയം(7 കി.മി), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവ ഈ മാസം 15 ന് അകം നവീകരിക്കും.
Read also: ശബരിമലയില്‍ മണ്ഡല-മകര വിളക്കുകാലത്തെ സുരക്ഷ മേല്‍നോട്ടം ആര്‍ക്കാണ് എന്നതിനെ കുറിച്ച് പുതിയ തീരുമാനം
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കും. അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ ജില്ലാഭരണകൂടം നിയോഗിക്കും. റവന്യു, പോലീസ്, ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയായി.
Post Your Comments