പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മാസാരംഭത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മണ്ഡല-മകര വിളക്ക് കാലത്തെ സുരക്ഷാ മേല്ല്നോട്ടം എസ്പിമാര്ക്ക് തന്നെയാണ്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളുടെ സുരക്ഷാ ചുമതല എസ്പിമാര്ക്ക് തന്നെയാകും. അതേ സമയം ഡ്യൂട്ടി ദിവസങ്ങള്‍ നീട്ടയതിനെതിരെ പൊലീസ് അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം വന്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. പമ്ബയും, സന്നിധാനവും രണ്ടു മേഖലയായി തിരിച്ച് രണ്ട് ഐജിമാര്ക്കായി സുരക്ഷ ചുമതല. സ്ഥലത്ത് ക്യാമ്ബ് ചെയ്ത സുരക്ഷ ക്രമീകരണങ്ങള്‍ നോക്കിയിരുന്ന ഐജിമാര്‍ക്ക് താഴെയായിരുന്നു എസ്പിമാരെ നിയോഗിച്ചത്.
ഇക്കുറി ഐജിമാര്‍ ക്രമസമാധാന ചുമതലക്ക് നേരിട്ട് ശബരിമലയില്‍ ഉണ്ടാകില്ല. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവടങ്ങളില്‍ സുപ്രീംകോടതി വിധി വരുന്നതിന് മുമ്ബുള്ള മണ്ഡ-മകരവിളക്ക് കാലങ്ങളിലേത് പോലെ എസ്പിമാരാകും സ്പെഷ്യല്‍ ഓഫീസര്‍മാര്‍. ക്രമസമാധാനനില പരിശോധിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ഡിജിപി പറഞ്ഞു. എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിനാണ് ഏകോപനം.
അഞ്ച് ഘട്ടങ്ങളിലായി 10000 പൊലീസുകാരെ വിന്യസിക്കുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാലുഘട്ടങ്ങളായുള്ള പൊലീസ് വിന്യാസമാണ് ആദ്യമൊരുക്കിയത്. 20 മുതല്‍ 25 ദിവസം വരെ തുടച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ പൊലീസുകാരെ ശരീരമായും മാനസികമായും തളര്‍ത്തുമെന്ന പൊലീസ് അസോസിയേഷന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അഞ്ചു ഘട്ടമാക്കിയത്. പക്ഷെ ഏറ്റവും കൂടുതല്‍ ജോലിഭാരം വരുന്ന മകരവിളക്ക് കാലത്ത് 21 ദിവസമാണ് പൊലീസുകാര്‍ ജോലി ചെയ്യേണ്ടത്. ഇത് രണ്ടായി ഭാഗിക്കമെന്നാണ് അസോസിയേഷന്റെ ആവശ്യം.
Post Your Comments