
വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നിനൊന്ന് മികവുറ്റതും ട്രെന്‍ഡിയുമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍ വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
സ്വര്‍ണ്ണത്തിലെ ഏറ്റവും പുതിയ ഡിസൈനുകള്‍, വില, ട്രെന്‍ഡുകള്‍, വിവിധ ജ്വല്ലറികളിലെ വിലകള്‍ തമ്മിലുള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ച് അറിഞ്ഞതിന് ശേഷം മാത്രം സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. നിക്ഷേപ ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍, സ്വര്‍ണ്ണ നാണയങ്ങളോ ബാറുകളോ ആണ് നല്ലത്.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി എല്ലായ്‌പ്പോഴും കാരറ്റിലാണ് അളക്കുന്നത്. ഉദാഹരണത്തിന്, 24 കാരറ്റ് എന്നാല്‍ 99.99% ശുദ്ധമായ സ്വര്‍ണ്ണം എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ആഭരണങ്ങള്‍ സാധാരണയായി 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കാറില്ല. മറ്റ് ലോഹങ്ങളുമായി കൂട്ടിച്ചേര്‍ത്ത് 23 കാരറ്റ് അഥവാ 95.8% സ്വര്‍ണ്ണമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഉപയോ?ഗിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) മുദ്ര ആഭരണങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കുക.
വിവാഹത്തിന് കൈയിലുള്ള പഴയ ആഭരണം നല്‍കി പുതിയ ആഭരണം മാറ്റി വാങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് നിങ്ങളുടെ പണം നഷ്ടമാക്കുന്ന ഇടപാടാണ്. കാരണം ജ്വല്ലറിക്കാര്‍ പഴയ സ്വര്‍ണത്തിന് കുറഞ്ഞ മൂല്യം നല്‍കി സ്വീകരിക്കുകയും ഉയര്‍ന്ന മൂല്യമുള്ള സ്വര്‍ണം നിങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യും.
പലരും ചെയ്യുന്ന ഒരബദ്ധം ആദ്യം വിവാഹ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് അതിനുശേഷം ആഭരണങ്ങള്‍ തിരഞ്ഞെടുക്കും. എന്നാല്‍ ആദ്യം ആഭരണം തെരഞ്ഞെടുത്തശേഷം അതിനു യോജിക്കുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതാവും നല്ലത്. കാരണം വിവാഹവസ്ത്രങ്ങളേക്കാള്‍ ഏറെ വിലപിടിപ്പുള്ളതാണ് സ്വര്‍ണ്ണാഭരണങ്ങള്‍. വിവാഹത്തിന് ധരിക്കാന്‍ വേണ്ടി വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഒപ്പം അതിനു ചേരാത്ത വസ്ത്രങ്ങളണിയുന്നത് ഭംഗി നല്‍കില്ല.
Post Your Comments