കുവൈത്ത്: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.ഒ.സി.ആശുപത്രിയിലെ നഴ്സായ മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്‌സി വാഹനത്തിനടിയിൽപ്പെട്ടെന്നാണ് വിവരം. സിക്സ്ത് റിംഗ് റോഡിലാണ് അപകടം നടന്നത്.
ALSO READ: ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു; ജാഗ്രതാ നിർദേശം
പരിക്കേറ്റ മറ്റു നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മേഴ്‌സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments