CricketLatest NewsNews

അൽപം സമാധാനം കൊടുക്കാമോ? അപേക്ഷയുമായി രോഹിത് ശർമ്മ

നാഗ്പുർ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ‘അൽപം സമാധാനം’ കൊടുക്കാൻ ആവശ്യപ്പെട്ട് രോഹിത് ശർമ്മ. ന്യൂഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിലും രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20യിലും ഋഷഭ് പന്ത് വരുത്തിയ പിഴവുകൾ ആരാധകരുടെ വിമർശനത്തിന് ഇടയൊരുക്കിയിരുന്നു. ഋഷഭ് പന്തിനെക്കുറിച്ച് എല്ലാ ദിവസവും എന്നല്ല, ഓരോ നിമിഷവും അനാവശ്യമായി ചർച്ച നടത്തുകയാണ്. കളത്തിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. കുറച്ചുകാലത്തേക്ക് എല്ലാവരും പന്തിൽനിന്ന് ശ്രദ്ധയൊന്നു മാറ്റണമെന്നാണ് എന്റെ അപേക്ഷയെന്ന് രോഹിത് പറയുകയുണ്ടായി.

Read also: ദീപാവലി ദിനത്തിൽ നൽകിയ സന്ദേശം വിനയായി; രോഹിത് ഐപിഎല്ലിൽ നിന്ന് പിന്മാറണമെന്ന് ആരാധകർ

വെറും 22 വയസ്സ് മാത്രം പ്രായമുള്ള പയ്യനാണ് പന്ത്. രാജ്യാന്തര ക്രിക്കറ്റിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ്. അനാവശ്യമായി പന്തിനെ പിന്തുടരന്ന പതിവ് നിങ്ങൾ നിർത്തിയാൽ അദ്ദേഹത്തിന്റെ പ്രകടനവും മെച്ചപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്. മൈതാനത്ത് പന്ത് ഓരോ ചുവടു വയ്ക്കുമ്പോഴും അതു ചർച്ചയാവുകയാണ്. അതു ശരിയല്ല. സ്വതസിദ്ധമായി കളിക്കാൻ നമ്മൾ പന്തിനെ അനുവദിക്കുകയാണ് വേണ്ടതെന്നും രോഹിത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button