മുംബൈ: ദീപാവലി ദിനത്തിൽ ആരാധകർക്ക് സന്ദേശം നൽകി വെട്ടിലായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ദീപാവലി ആശംസ നേർന്നതിനൊപ്പം പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കുറിച്ച വാക്കുകളാണ് രോഹിത്തിന് വിനയായത്. ഇതോടെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്തെത്തുകയായിരുന്നു. പടക്കങ്ങളും മറ്റു കരിമരുന്നുകളും കൊണ്ടു സമ്പുഷ്ടമായ ഐപിഎല്ലിൽ നിന്ന് രോഹിത് പിൻമാറണമെന്നാണ് ചിലരുടെ ആവശ്യം. എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ. ഈ ദീപാവലി കൂടുതൽ വെളിച്ചവും തിളക്കവും നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരട്ടെയെന്ന് ആഗ്രഹിക്കുന്നു. ഉപഹാരങ്ങൾകൊണ്ട് സമ്പന്നമാക്കുമ്പോഴും പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുമ്പോളും ഇതുപോലുള്ള ജീവികളെ നമുക്ക് ഓർമിക്കാം. പടക്കങ്ങൾ പൊട്ടുമ്പോൾ അവർ കാട്ടുന്ന വെപ്രാളം ഭയങ്കരം തന്നെ എന്ന് വ്യക്തമാക്കി ഒരു നായയുടെ വിഡിയോ സഹിതമാണ് രോഹിത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
2010ലെ ദീപാവലി ദിനത്തിൽ രോഹിത് തന്നെ ട്വീറ്റ് ചെയ്ത സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ആരാധകർ മറുപടി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രാത്രി സുഹൃത്തുക്കൾക്കൊപ്പം എന്റെ ടെറസിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് വളരെ രസകരമായിരുന്നു. ഈ ദീപാവലി എന്തുകൊണ്ടും ഉജ്വലം എന്നായിരുന്നു രോഹിതിന്റെ പഴയ ട്വീറ്റ്.
Happy Diwali to all my fellow Indians. Let’s hope this Diwali brings more light and shine to us. Let’s light up Diwali with diyas and keep these furry ones in mind before bursting any crackers. It was horrible to see them this scared. pic.twitter.com/2TGmx8sYoa
— Rohit Sharma (@ImRo45) October 27, 2019
Post Your Comments