Latest NewsIndia

ശിവസേനയുമായി സഖ്യം ചേർന്നത് തന്നെ തെറ്റ്, ബിജെപി സർക്കാർ രൂപീകരിക്കില്ല, കോൺഗ്രസിനൊപ്പം സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്ന ശിവസേനയ്ക്ക് ആശംസ അറിയിച്ച് ബിജെപി

തങ്ങൾക്ക് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതിനാൽ സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ബിജെപി ഗവർണറെ അറിയിച്ചു.

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് ബിജെപി തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തങ്ങൾക്ക് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതിനാൽ സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ബിജെപി ഗവർണറെ അറിയിച്ചു. ഇതോടെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിൽ ശിവസേനയെ ഗവർണ്ണർ ക്ഷണിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കോൺഗ്രസ്സും എന്സിപിയും പിന്തുണച്ചാൽ ശിവസേനയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാവും. അതെ സമയം ശിവസേനയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചു. സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. പ്രതിക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറുന്നത്, അതെ സമയം അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു.

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന് നിർണ്ണായകം

ജനഹിതം അവഗണിച്ച്‌ കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാ്വ് ചന്ദ്രകാന്ത് പാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 50-50-ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.

ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല. ഇതിന് പിന്നാലെ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സേന സജീവമാക്കി.കർണ്ണാടക മോഡൽ ഭരണമാണ് ശിവസേന ലക്ഷ്യമിടുന്നത്. എന്നാൽ കർണ്ണാടക മോഡൽ തന്നെ പരാജയമായിരുന്നു എന്ന തിരിച്ചറിവ് മൂലം കോൺഗ്രസ് നിലപാട് എന്തായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button