ന്യൂയോര്‍ക്ക്: ബഹിരാകാശ രംഗത്ത് അതിശയകരമായ കുതിപ്പുമായി അമേരിക്ക.ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ പ്രദര്‍ശിപ്പിച്ചു. എക്സ് 57 മാക്സ് വെല്‍ വിമാനമാണ് കാലിഫോര്‍ണിയിലെ എയറോനോട്ടിക്സ് ലാബില്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നാസ നിര്‍മ്മിക്കുന്ന ക്രൂയിഡ് എക്സ് വിമാനം ആണ് മാക്സ് വെല്‍.
കഴിഞ്ഞ വര്‍ഷം എഡ്വാര്‍ഡ് എയര്‍ ഫോഴ്സ് ബേസില്‍ നിന്നും എക്സ്-57 സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനത്തിന്റെ പരീക്ഷണം നടത്തിയിരുന്നു. 2015 മുതല്‍ ഇറ്റാലിയന്‍ നിര്‍മ്മിത ടെക്നാം പി 2006 ടി ഇരട്ട എന്‍ജിന്‍ പ്രൊപ്പെല്ലര്‍ വിമാനത്തില്‍ നിന്നും സ്വീകരിച്ച എക്സ്-57 എന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നാസയിലെ വിദഗ്ധര്‍.
ALSO READ: സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ
പിന്നീട് രണ്ട് വലിയ ഇലക്ട്രിക് മോട്ടറുകള്‍ക്കൊപ്പം പ്രത്യേകം രൂപ കല്‍പന ചെയ്ത ലിഥിയം ബാറ്ററികള്‍ കൂടി വിമാനത്തില്‍ ഉള്‍പ്പെടുത്തി. ഇതിന് ശേഷമാണ് വിമാനം ആദ്യമായി പ്രദര്‍ശനത്തിന് എത്തിച്ചത്.
Post Your Comments