KeralaLatest NewsNews

വൈറ്റില-കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണം: കരാറുകാര്‍ക്ക് കുടിശിക തുക കിഫ്ബിയില്‍ നിന്നും നൽകും; നടപടികൾ ഇങ്ങനെ

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണത്തില്‍ കരാറുകാര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ള തുക കിഫ്ബിയില്‍ നിന്നു നല്‍കാനും ഇതിനായി ബില്ലുകള്‍ പാസാക്കാനും തീരുമാനമായി. ഈ മാസം അവസാനത്തോടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കാനാണ് തീരുമാനം. കുണ്ടന്നൂര്‍ മേല്‍പാലത്തിന്റെ ചുമതലക്കാരായ മേരിമാതാ കണ്‍സ്ട്രക്ഷന്‍സിന് നല്‍കാനുള്ളത് ഒമ്പത് കോടി രൂപയും. വൈറ്റില ഫ്‌ളൈഓവര്‍ കരാറുകാരായ ശ്രീധന്യാ കണ്‍സ്ട്രക്ഷന് 13 കോടി രൂപയാണ് നല്‍കാനുള്ളത്.

2020 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങളുടെ പണി തീരേണ്ടത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് സാധ്യമാകില്ലെന്ന് കരാറുകാര്‍ വ്യക്തമാക്കിയിരുന്നു. ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ നിലനിന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് തുക നല്‍കാന്‍ തീരുമാനമായത്.

ALSO READ: റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമാക്കി പൊതുമരാമത്ത് വകുപ്പ്

പ്രധാനപ്പെട്ട ഈ രണ്ട് മേല്‍പാലങ്ങളുടെ നിര്‍മാണത്തിനും കിഫ്ബിയില്‍ നിന്നാണ് പണമനുവദിക്കേണ്ടിയിരുന്നത്. എന്നാല്‍ കൃത്യസമയത്ത് കിഫ്ബിയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാതെ പോവുകയായിരുന്നു. ബില്ലുകള്‍ പാസാക്കുന്നതില്‍ നേരിടുന്ന താമസമായിരുന്നു പ്രധാന പ്രതിസന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button