മുംബൈ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഇല്ലെന്ന് ബി ജെ പി. ശിവ സേനയുമായി നില നിൽക്കുന്ന തർക്കം അവസാനിക്കാത്ത സാഹചര്യത്തിലാണ് ദേവേന്ദ്ര ഫട്‌നാവിസ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഫട്‌നാവിസ് ഗവർണറെ അറിയിച്ചു. ബിജെപി ശിവസേന ബന്ധം ഇതോടുകൂടി ഏതാണ്ട് അവസാനിച്ച സ്ഥിതിയിലാണ്. മുന്നണിയായി മത്സരിച്ച ശേഷം സേന പിന്നിൽ നിന്ന് കുത്തിയെന്ന് ബിജെപി വ്യക്തമാക്കി.
കോൺഗ്രസ്സും എന്സിപിയും പിന്തുണച്ചാൽ ശിവസേനയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാവും. അതെ സമയം ശിവസേനയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചു. പ്രതിക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറുന്നത്, അതെ സമയം അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു.
ജനഹിതം അവഗണിച്ച് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാ്വ് ചന്ദ്രകാന്ത് പാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 50-50-ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.
ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല. ഇതിന് പിന്നാലെ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സേന സജീവമാക്കി.കർണ്ണാടക മോഡൽ ഭരണമാണ് ശിവസേന ലക്ഷ്യമിടുന്നത്. എന്നാൽ കർണ്ണാടക മോഡൽ തന്നെ പരാജയമായിരുന്നു എന്ന തിരിച്ചറിവ് മൂലം കോൺഗ്രസ് നിലപാട് എന്തായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Post Your Comments