ആന്ധ്രാപ്രദേശ്: സൈക്കിള്‍ കടയില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. രണ്ട് രൂപയെച്ചൊല്ലി ആരംഭിച്ച തര്‍ക്കത്തിനൊടുവിലാണ് ഇരുപത്തിനാലുകാരനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്. സൈക്കിളിന് കാറ്റ് അടിക്കാന്‍ കടയിലെത്തിയതായികരുന്നു ഇയാള്‍. സൈക്കിളിന്റെ ടയറിന് കാറ്റ് നിറയ്ക്കാന്‍ എത്തിയ സുവര്‍ണ്ണ രാജുവിന് കടയില്‍ കൊടുക്കാന്‍ രണ്ട് രൂപ ഉണ്ടായിരുന്നില്ല.
ഇതിന്റെ പേരില്‍ കടയുടമയായ സമ്പായുമായി ഇയാള്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് സമ്പായുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അപ്പാറാവു ഇരുമ്പു വടികൊണ്ട് സുവര്‍ണ്ണ രാജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ സുവര്‍ണ്ണ രാജുവിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments