ഛത്തീസ്ഗഢ്: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഏഴ് അധ്യാപകര്‍ പിടിയിൽ. മദ്ര ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ ദേവേന്ദ്ര, രാമേശ്വര്‍ പ്രസാദ് സാഹു, രൂപനാരായന്‍ സാഹു, മഹേഷ് കുമാര്‍ വര്‍മ്മ, ദിനേഷ് കുമാര്‍ സാഹു, ചാടന്‍ ദാസ് ഭേഗന്‍, ലാല്‍റാം ബെര്‍വാന്‍ഷ് എന്നിവരാണ് പിടിയിലായത്. 2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികളില്‍ ഒരാളായ ദേവേന്ദ്ര ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ വിനോദ യാത്രയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. രാമേശ്വര്‍ എന്ന അധ്യാപകന്‍ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിനിയെ ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തുകയും ചെയ്തു. മറ്റ് അധ്യാപകരും ഓരോ കാരണം പറഞ്ഞ് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. അധ്യാപകര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments