
തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് എട്ടു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബാലരാമപുരം പെരിങ്ങമല കാർത്തിക ഭവനിൽ മണിയപ്പൻ പിള്ള എന്ന മണി പോറ്റി(55)യെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്.
Read Also : ഇന്ത്യ എന്നതിന് പകരം ഭാരത്, പാഠപുസ്തകത്തിലെ പേരുമാറ്റല്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല: എന്‍സിഇആര്‍ടി
2020-ലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് പരീക്ഷയ്ക്കു മുന്നോടിയായി ക്ഷേത്രത്തിൽ അർച്ചന നടത്താൻ എത്തിയ ബാലികയെ ജാതകം നോക്കി തരാം എന്ന വ്യാജേന ക്ഷേത്രത്തിനുള്ളിലുള്ള പൂജാരിയുടെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.. അജിത് പ്രസാദ് ഹാജരായി.
Post Your Comments