ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ര​ണ്ടുപേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം പൊ​ൻ​മ​ള പ​ള്ളി​യാ​ലി​ൽ ത​യ്യി​ൽ​തൊ​ടി മു​ഹ​മ്മ​ദ് സ​ക്ക​റി​യ (28), മ​ല​പ്പു​റം പൊ​ൻ​മ​ള പ​ള്ളി​യാ​ലി​ൽ കു​റ്റി​പ്പു​റ​ത്ത് രാ​ഹു​ൽ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സംഭവത്തിൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. മ​ല​പ്പു​റം പൊ​ൻ​മ​ള പ​ള്ളി​യാ​ലി​ൽ ത​യ്യി​ൽ​തൊ​ടി മു​ഹ​മ്മ​ദ് സ​ക്ക​റി​യ (28), മ​ല​പ്പു​റം പൊ​ൻ​മ​ള പ​ള്ളി​യാ​ലി​ൽ കു​റ്റി​പ്പു​റ​ത്ത് രാ​ഹു​ൽ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അ​ഞ്ചു വ​യ​സുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം ക​ഠി​ന​ത​ട​വും പിഴയും

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് സ​ക്ക​റി​യ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ദ്യ​ശ്യ​ങ്ങ​ളു​ൾ​പ്പെ​ടെ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി വി​വാ​ഹം ക​ഴി​ഞ്ഞ​യാ​ളാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയായിരുന്നു. ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​തി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നി​ടെ സ​ക്ക​റി​യ സു​ഹൃ​ത്ത് രാ​ഹു​ലി​നു കൈ​മാ​റി. രാ​ഹു​ലും നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

Read Also : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി: പിന്നില്‍ 12കാരൻ, സംഭവിച്ചത്

തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് പ്ര​തി​ക​ളെ മ​ല​പ്പു​റ​ത്തുനി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ​ക്ക​റി​യ നി​ര​വ​ധി പോ​ക്‌​സോ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button