IdukkiKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

ബം​ഗാ​ൾ സ്വ​ദേ​ശി അ​ബ്ദു​ള്ള(35)യെയാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി അ​ബ്ദു​ള്ള(35)യെയാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞാ​ർ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്. ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ് പ്ര​തി.

ഭ​ർ​ത്താ​വു​മാ​യ പി​ണ​ങ്ങിക്ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് അ​വ​രു​ടെ കൂ​ടെ താ​മ​സി​ക്കു​ക​യും മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യുമായിരുന്നു ഇയാൾ. കൗ​ണ്‍​സലിം​ഗി​നി​ട​യിൽ കു​ട്ടി അ​ധ്യാ​പ​ക​രോ​ട് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

Read Also : കളമശ്ശേരി സ്‌ഫോടനം: യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല

തുട​ർ​ന്ന്, സ്ഥ​ല​ത്ത് എ​ത്തി​യ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​ഞ്ഞാ​ർ എ​സ്എ​ച്ച്ഒ ഇ.​കെ. സോ​ൾ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പ്ര​വീ​ണ്‍, സി​ബി ത​ങ്ക​പ്പ​ൻ, ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ​ നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സ് ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button