
തിരുവനന്തപുരം കെഎസ്‌ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ പരിമിതപ്പെടുത്താന്‍ നീക്കമില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് നിരക്കിന്‍റെ 17.32 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും നിലവിലെ രീതിയില്‍ ഒരു മാറ്റവും ആലോചനയിലില്ലെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വീസുള്ള റൂട്ടുകളിലേ കണ്‍സെഷന്‍ അനുവദിക്കാനാവൂ. കണ്‍സെഷനു വേണ്ടി മാത്രം സര്‍വീസ് തുടങ്ങാനാകില്ല. ആദിവാസി മേഖലകളില്‍ ദൂരപരിധി ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments