Latest NewsKeralaNews

വാളയാര്‍ കേസ്; പുനരന്വേഷണം നടത്താനാകുമെന്ന് ചെന്നിത്തല

പാലക്കാട്:വാളയാര്‍ക്കേസില്‍ പുനരന്വേഷണം നടത്താൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ കേസില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ടതാകാമെന്ന സൂചന പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും അതു ചൂണ്ടിക്കാട്ടി വീണ്ടും മജിസ്ട്രേട്ട് കോടതിയെ സമീപിച്ചാല്‍ പുനരന്വേഷണം നടക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: രാജ്യത്തെ സമുന്നതരായ മൂന്ന് നേതാക്കളുടെ ജീവന്‍ പന്താടാനുള്ള നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല

കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സൂചന പൊലീസ് ഒരു ഘട്ടത്തിലും അന്വേഷിച്ചിട്ടില്ല. അതിനാല്‍ ആ കാര്യം അന്വേഷിക്കുന്നതിന് തടസമില്ല. അന്നു ചുമത്തിയ വകുപ്പുകള്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നേയുള്ളൂ. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ പരിശോധന സാധ്യമാണ്. പുനരന്വേഷണം സിബിഐയെ ഏല്‍പിക്കുകയും ചെയ്യാമെന്നും ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button