ന്യൂഡല്‍ഹി•അയോധ്യ വിധിയെ ബഹുമാനിക്കുന്നതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. പക്ഷേ, വിധി തൃപ്തികരമല്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
കൂടുതല്‍ പ്രതികരണങ്ങള്‍ വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷമെന്ന് എം.പിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സുപ്രീംകോടതി വിധി എല്ലാവരും മാനിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Post Your Comments