കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്. പതിനെണ്ണായിരം വിദേശികളെയാണ് നാടുകടത്തിയിരിക്കുന്നത്. ഇതിൽ അയ്യായിരം പേർ ഇന്ത്യക്കാരാണ്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് മറ്റുള്ളവർ. തിരിച്ചുവരാൻ കഴിയാത്ത രീതിയിലാണ് നാടുകടത്തിയിരിക്കുന്നത്.
Read also: കുവൈറ്റ് വിമാനത്താവളത്തില്‍ അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധന
12,000 പേർ പുരുഷന്മാരും 6,000 പേർ സ്ത്രീകളുമാണ്. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. 2500 ബംഗ്ലാദേശുകാർ, 2200 ഈജിപ്തുകാർ, 2100 നേപ്പാളികൾ എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്.
Post Your Comments